Thursday, 17 November 2011
Saturday, 12 November 2011
കാഴ്ചയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫി വർക്ക്ഷോപ്പ്
ഡബ്ളിന്‍: അയര്‍ലണ്‍്ടിലെ മലയാളി ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ 'കാഴ്ച' സംഘടിപ്പിയ്ക്കുന്ന ഏകദിന ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് ഡബ്ളിനില്‍ . നവംബര്‍ 17 വ്യാഴാഴ്ച്ച യൂറേഷ്യാ ഹാളില്‍ വച്ച് രാവിലെ 10മുതല്‍ 5വരെയാണ് വര്‍ക്ക്ഷോപ്പ് നടത്തപ്പെടുക.
മലയാള മനോരമ ദിനപത്രത്തിലെ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫറും, p4panorama ക്രിയേറ്റീവ് ഡയറക്ടറും,ലിംക ബുക്ക് ഓഫ് അവാര്‍ഡ് ജേതാവുമായ ലീന്‍ തോബിയാസ് വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കും. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലെ നൂതനസാങ്കേതിക വിദ്യകളെക്കുറിച്ചും, ലീന്‍ തോബിയാസ് സ്പെഷ്യലൈസ് ചെയ്യുന്ന വെര്‍ച്വല്‍ ടൂര്‍ ഫോട്ടോഗ്രാഫിയെക്കുറിച്ചും വര്‍ക്ക്ഷോപ്പില്‍ പ്രതിപാദിയ്ക്കും. അദ്ദേഹത്തോടൊപ്പം ഫോട്ടോ നടത്തത്തിനും, വെര്‍ച്വല്‍ ടൂറിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അവസരം ലഭിയ്ക്കും. 'കാഴ്ച്ച' യിലെ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും,രജിസ്ട്രേഷനും ഇന്നുതന്നെ 0876324148 ,0879043501, 0876411374 എന്നീനമ്പരുകളില്‍ ബന്ധപ്പെടുക.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ടൂറിസം ഫോട്ടോഗ്രാഫി അവര്‍ഡ് ജേതാവുകൂടിയായ ലീന്‍ തോബിയാസിന്റെ വെര്‍ച്വല്‍ ടൂര്‍ കാണുവാന്‍ www.p4panorama.com സന്ദര്‍ശിയ്ക്കുക.
Subscribe to:
Comments (Atom)