ചിത്രം : അനിൽകുമാർ
ജനുവരി 22ന് കാഴ്ചയുടെ നേതൃത്വത്തിൽ നടന്ന ഫോട്ടോഗ്രാഫി കൂടിച്ചേരലിൽ സചിൻ വിജയൻ
ഡിജിറ്റൽ ഡാർക്ക് റൂം / പോസ്റ്റ് പ്രൊസസ്സിങ്ങ് എന്ന വിഷയത്തെക്കുറിച്ച് സംസാരിയ്ക്കുന്നു.
Raw format ന്റെ ഉപയോഗം, Raw image processor, Adobe Lightroom, Photoshop തുടക്കക്കാർക്ക് എങ്ങിനെ ഉപകരിയ്ക്കും എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെയാണ് സചിൻ സംസാരിച്ചത്.
തുടർന്ന് നടന്ന ചർച്ചയിൽ വില കൂടിയ സോഫ്റ്റ്വെയറുകൾക്ക് പകരം വയ്ക്കാവുന്ന സോഫ്റ്റ്‌വെയറുകളെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. സമയപരിമിതി മൂലം ഫോട്ടോ എഡിറ്റിങ്ങിനെ മുൻനിർത്തിയുള്ള ചർച്ച പൂർത്തീകരിയ്ക്കാൻ സാധിച്ചില്ല. മറ്റൊരു അവസരത്തിൽ അത് പൂർണ്ണമാക്കാൻ ശ്രമിയ്ക്കുന്നതായിരിയ്ക്കും.
