കാഴ്ചയുടെ അടുത്ത കൂടിച്ചേരൽ ജനുവരി 22ന് നടത്താൻ താത്പര്യപ്പെടുന്നു.
ഡിജിറ്റൽ ഡാർക്ക് റൂം കൈകാര്യം ചെയ്യുന്നത് എങ്ങിനെയെന്ന് വിശദമാക്കാനായിരിയ്ക്കും ഈ കൂടിച്ചേരൽ വിനിയോഗിയ്ക്കുക.
Digital post processing ലേയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയറുകൾ, അവയുടെ ഉപയോഗം എന്നിവയെക്കുറിച്ചും Photoshop ന്റെ ഉപയോഗത്തെക്കുറിച്ചും വിശദമായി ചർച്ച ചെയ്യുന്നതാണ്. ക്ലാസ്സ് നയിക്കുന്നത് പ്രമുഖ ഫോട്ടോഗ്രാഫറായ സചിൻ വിജയനാണ്.
ചർച്ചകൾ നയിക്കുന്നത് മറ്റൊരു ഫോട്ടോഗ്രാഫറായ റെജി എസ്. ധരൻ. റെജിയുടെ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
പങ്കെടുക്കാൻ താത്പര്യമുള്ളവർ മറുപടി അയയ്ക്കാൻ താത്പര്യപ്പെടുന്നു. സ്ഥലവും കൃത്യ സമയവും പിന്നീടറിയിക്കാം.
കാഴ്ചയുടെ ക്ഷണം സ്വീകരിച്ച് അയർലന്റിൽ എത്തിയ പ്രമുഖ ഫോട്ടോഗ്രാഫറായ ലീൻ തോബിയാസുമായി കാഴ്ചയുടെ അനിൽകുമാർ നടത്തിയ അഭിമുഖസംഭാഷണം കാഴ്ചയുടെ അംഗമായ ബിജു മുല്ലങ്കുഴിത്തടത്തിൽ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. ലീൻ തോബിയാസിന്റെ അവതരണത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഈ വീഡിയോ വളരെയധികം ഗുണം ചെയ്യും.
എല്ലാവർക്കും വേണ്ടി ഈ വീഡിയോ തയ്യാറാക്കിയ ബിജുവിനും അഭിമുഖം തയ്യാറാക്കിയ അനിലിനും കാഴ്ചയുടെ പേരിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തട്ടെ.
No comments:
Post a Comment