സെയിന്റ് പാട്രിക്ക് ഫെസ്റ്റിവലിനോടനുബന്ധിച്ച് http://www.stpatricksfestival.ie/ നടത്തിയ ഫോട്ടോ മത്സരത്തിൽ മലയാളിയായ കെ.ആർ അനിൽകുമാർ ഒന്നാംസമ്മാനാർഹനായി. 450 ൽ പരം ചിത്രങ്ങളിൽ നിന്നാണ് അനിലിന്റെ ചിത്രം തിരഞ്ഞെടുത്തത്. 250 യൂറോയുടെ one4all voucher ആണ് പാരിതോഷികം.
സെയിന്റ് പാട്രിക്ക് ഫെസ്റ്റിവലിന്റെ ഊർജ്ജ്വവും പ്രസരിപ്പും നിറഞ്ഞുനിൽക്കുന്ന ചിത്രം എന്നാണ് സംഘാടകർ സമ്മാനാർഹമായ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.ടുല്ലാമോർ മിഡ്‌ലാന്റ് റീജിയണൽ ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ സന്ധ്യയോടും മക്കൾ അനന്തകൃഷ്ണനോടും നന്ദനയോടുമൊപ്പം ടുല്ലാമോറിൽ താമസിയ്ക്കുന്ന അനിൽകുമാർ അയർലന്റിൽ താമസിയ്ക്കുന്ന മലയാളികളുടെയിടയിൽ ചിരപരിചിതനാണ്. കാഴ്ച ഫോട്ടോ കൂട്ടായ്മയുടേ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അനിൽ കുമാർ 2009ൽ അയർലന്റിലെ ഫോട്ടോഗ്രാഫി ഫെഡരേഷൻ( I P F) നടത്തിയ മത്സരത്തിൽ സിൽവർ മെഡൽ നേടിയിട്ടുണ്ട്.ദീപിക, പയനിയർ, ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളിൽ ന്യൂസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടൂള്ള അനിലിന് രാജ്യാന്തര മത്സരങ്ങളിൽ ഇതിനു മുൻപും സമ്മാനങ്ങൾ കിട്ടിയിട്ടൂണ്ട്.Kottayam Press club News Photography award-1996,
National photography Award-1998 (Gujarat youth affairs and Cultural Activities Department) ,ARDSI National award 2005and Irish Photographic Federation National shield-silver medal-2009.സെയിന്റ് പാട്രിക്ക് ഫെസ്റ്റിവൽ വെബ്സൈറ്റ് ആമുഖത്തിൽ പറയുന്ന പോലെ ക്രിയാത്മകമായ ഊർജ്ജവും ഉത്സാഹവും ജനങ്ങളിൽ നിറക്കാനാണ് വർഷം തോറും ഈ ആഘോഷങ്ങൾ ഐറിഷ് ഗവർമെന്റ് നടത്തുന്നത്. അതിൽ നിന്ന് ഒരു മലയാളിയ്ക്ക് ഒന്നംസമ്മാനം നേടാനായതിൽ നമുക്കെല്ലാവർക്കും അഭിമാനിയ്ക്കാം.സചിൻ പോളശ്ശേരി
Friday, 30 March 2012
സെയിന്റ് പാട്രിക്ക് ഫെസ്റ്റിവൽ ഫോട്ടോ മത്സരത്തിൽ മലയാളിയ്ക്ക് ഒന്നാം സമ്മാനം
Subscribe to:
Comments (Atom)
