Friday, 30 March 2012

സെയിന്റ് പാട്രിക്ക് ഫെസ്റ്റിവൽ ഫോട്ടോ മത്സരത്തിൽ മലയാളിയ്ക്ക് ഒന്നാം സമ്മാനം


Subject: സെയിന്റ് പാട്രിക്ക് ഫെസ്റ്റിവൽ ഫോട്ടോ മത്സരത്തിൽ മലയാളിയ്ക്ക് ഒന്നാം സമ്മാനം
സെയിന്റ് പാട്രിക്ക് ഫെസ്റ്റിവലിനോടനുബന്ധിച്ച്  http://www.stpatricksfestival.ie/  നടത്തിയ ഫോട്ടോ മത്സരത്തിൽ മലയാളിയായ കെ.ആർ അനിൽകുമാർ ഒന്നാംസമ്മാനാർഹനായി. 450 ൽ പരം ചിത്രങ്ങളിൽ നിന്നാണ് അനിലിന്റെ ചിത്രം തിരഞ്ഞെടുത്തത്. 250 യൂറോയുടെ one4all voucher ആണ് പാരിതോഷികം.
സെയിന്റ് പാട്രിക്ക് ഫെസ്റ്റിവലിന്റെ ഊർജ്ജ്വവും പ്രസരിപ്പും നിറഞ്ഞുനിൽക്കുന്ന ചിത്രം എന്നാണ് സംഘാടകർ സമ്മാനാർഹമായ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

ടുല്ലാമോർ മിഡ്‌ലാന്റ് റീജിയണൽ ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ  സന്ധ്യയോടും മക്കൾ അനന്തകൃഷ്ണനോടും നന്ദനയോടുമൊപ്പം ടുല്ലാമോറിൽ താമസിയ്ക്കുന്ന അനിൽകുമാർ അയർലന്റിൽ താമസിയ്ക്കുന്ന മലയാളികളുടെയിടയിൽ ചിരപരിചിതനാണ്. കാഴ്ച ഫോട്ടോ കൂട്ടായ്മയുടേ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അനിൽ കുമാർ 2009ൽ അയർലന്റിലെ ഫോട്ടോഗ്രാഫി ഫെഡരേഷൻ( I P F) നടത്തിയ മത്സരത്തിൽ സിൽവർ മെഡൽ നേടിയിട്ടുണ്ട്. 

ദീപിക, പയനിയർ, ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളിൽ ന്യൂസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിട്ടൂള്ള അനിലിന് രാജ്യാന്തര മത്സരങ്ങളിൽ ഇതിനു മുൻപും സമ്മാനങ്ങൾ കിട്ടിയിട്ടൂണ്ട്.
Kottayam Press club News Photography award-1996,
National photography Award-1998 (Gujarat youth affairs and Cultural Activities Department) ,
ARDSI National award 2005 
and Irish Photographic Federation National shield-silver medal-2009.

സെയിന്റ് പാട്രിക്ക് ഫെസ്റ്റിവൽ വെബ്സൈറ്റ് ആമുഖത്തിൽ പറയുന്ന പോലെ ക്രിയാത്മകമായ ഊർജ്ജവും ഉത്സാഹവും ജനങ്ങളിൽ നിറക്കാനാണ് വർഷം തോറും ഈ ആഘോഷങ്ങൾ ഐറിഷ് ഗവർമെന്റ് നടത്തുന്നത്. അതിൽ നിന്ന് ഒരു മലയാളിയ്ക്ക് ഒന്നംസമ്മാനം നേടാനായതിൽ നമുക്കെല്ലാവർക്കും അഭിമാനിയ്ക്കാം. 





സചിൻ പോളശ്ശേരി

No comments:

Post a Comment