മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അയർലന്റിൽ നടത്തിയ ഫോട്ടോമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കെ.കെ കൃഷ്ണദാസിനെയും ഗിരീഷ് പണിയ്ക്കരെയും 'കാഴ്ച' കൂട്ടായ്മ അഭിനന്ദിയ്ക്കുന്നു. രണ്ടുപേരും ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്.
Wednesday, 14 December 2011
Monday, 12 December 2011
18/12/2011 Blackrock Inn Restaurant
കാഴ്ചയുടെ അടുത്ത കൂടിച്ചേരൽ Blackrock Inn Restaurant ൽ വെച്ച് ഈ വരുന്ന ഞായറാഴ്ച (18/12/2011) 2 മണിമുതൽ നടത്താൻ താത്പര്യപ്പെടുന്നു.
N7 ൽ 5th exit ന് തൊട്ടുമുൻപായി ഇടതുവശത്താണ് ഈ Restaurant. Rathcoole, Naas റോഡിൽ.
വരുമ്പോൾ ഈയടുത്ത കാലത്ത് എടുത്ത ചില ചിത്രങ്ങൾ CD യിലാക്കി കൊണ്ടുവന്നാൽ അതിനെക്കുറിച്ച് ഒരു ചർച്ച നടത്താം. ഫോടോഷോപ്പിനെക്കുറിച്ചും ക്യാമറയുടെ വിവിധ ഫങ്ഷനുകളെക്കുറിച്ചും സംശയനിവാരണവുമാകാം.

View Larger Map
Thursday, 17 November 2011
Saturday, 12 November 2011
കാഴ്ചയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫി വർക്ക്ഷോപ്പ്
ഡബ്ളിന്‍: അയര്‍ലണ്‍്ടിലെ മലയാളി ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ 'കാഴ്ച' സംഘടിപ്പിയ്ക്കുന്ന ഏകദിന ഡിജിറ്റല്‍ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പ് ഡബ്ളിനില്‍ . നവംബര്‍ 17 വ്യാഴാഴ്ച്ച യൂറേഷ്യാ ഹാളില്‍ വച്ച് രാവിലെ 10മുതല്‍ 5വരെയാണ് വര്‍ക്ക്ഷോപ്പ് നടത്തപ്പെടുക.
മലയാള മനോരമ ദിനപത്രത്തിലെ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫറും, p4panorama ക്രിയേറ്റീവ് ഡയറക്ടറും,ലിംക ബുക്ക് ഓഫ് അവാര്‍ഡ് ജേതാവുമായ ലീന്‍ തോബിയാസ് വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കും. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലെ നൂതനസാങ്കേതിക വിദ്യകളെക്കുറിച്ചും, ലീന്‍ തോബിയാസ് സ്പെഷ്യലൈസ് ചെയ്യുന്ന വെര്‍ച്വല്‍ ടൂര്‍ ഫോട്ടോഗ്രാഫിയെക്കുറിച്ചും വര്‍ക്ക്ഷോപ്പില്‍ പ്രതിപാദിയ്ക്കും. അദ്ദേഹത്തോടൊപ്പം ഫോട്ടോ നടത്തത്തിനും, വെര്‍ച്വല്‍ ടൂറിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അവസരം ലഭിയ്ക്കും. 'കാഴ്ച്ച' യിലെ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും,രജിസ്ട്രേഷനും ഇന്നുതന്നെ 0876324148 ,0879043501, 0876411374 എന്നീനമ്പരുകളില്‍ ബന്ധപ്പെടുക.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ടൂറിസം ഫോട്ടോഗ്രാഫി അവര്‍ഡ് ജേതാവുകൂടിയായ ലീന്‍ തോബിയാസിന്റെ വെര്‍ച്വല്‍ ടൂര്‍ കാണുവാന്‍ www.p4panorama.com സന്ദര്‍ശിയ്ക്കുക.
Thursday, 29 September 2011
കാഴ്ച കൂടിച്ചേരൽ
അയർലന്റിലെ മലയാളികളുടെ ഫോട്ടോ കൂട്ടായ്മ 'കാഴ്ച' സെപ്തംബർ 25 ന് ഞായറാഴ്ച രാവിലെ 10നും വൈകീട്ട് 5നും ഇടയിൽ ഡബ്ലിനിലെ യൂറേഷ്യ ഓഡിറ്റോറിയത്തിൽ ചേർന്നു.
ക്യാമറയുടെ അടിസ്ഥാന സാങ്കേതിക വശങ്ങളെക്കുറിച്ച് സചിൻ പോളശ്ശേരി ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു.
ഗിരീഷ് പണിയ്ക്കർ, ജോമിൻ ജോസ് എന്നിവർ എടുത്ത ചിത്രങ്ങളെക്കുറിച്ച് അവർ വിശദീകരിയ്ക്കുകയും അതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയും ചെയ്തു.
അന്താരാഷ്ട്രപ്രശസ്തമായ പത്തിലധികം ചിത്രങ്ങളെക്കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്തു.
അടുത്ത കൂടിച്ചേരൽ Powers court gardens / Glendalough lakes walk, Wicklow എന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
October 23 . സമയം വിശദമായി പിന്നീട് അറിയിയ്ക്കാം.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന എല്ലാ സഹൃദയരെയും ഞങ്ങൾ ഈ കൂട്ടായ്മയിലേയ്ക്ക് ക്ഷണിയ്ക്കുന്നു.
നിങ്ങളുടെ അറിവുകൾ പങ്കുവെയ്ക്കുക, പുതിയ അറിവുകൾ നേടുക.
If you want to get updates on events or want to participate in the next event please contact us on kazhchaireland@gmail.com

Sunday, 7 August 2011
ഫീനിക്സ് പാർക്കിൽ വെച്ച് നടന്ന കൂടിച്ചേരൽ
അയർലന്റിലെ ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ള മലയാളികളുടെ കൂടിച്ചേരൽ ഫീനിക്സ് പാർക്കിൽ വെച്ച് ആഗസ്റ്റ് 7 ന് നടന്നു. മനോഹരമായിരുന്ന കാലാവസ്ഥ എല്ലാവരും നന്നായിത്തന്നെ വിനിയോഗിച്ചു.
ക്യാമറയുടെ അടിസ്ഥാനപരമായ ചില സാങ്കേതിക വശങ്ങളെക്കുറിച്ച് ഫോട്ടോഗ്രാഫർ കെ.ആർ. അനിൽകുമാർ വിശദീകരിയ്ക്കുകയുണ്ടായി. അതിനുശേഷം നടത്തിയ ഫോട്ടോ നടത്തത്തിൽ എല്ലാവർക്കും പരസ്പരം സംശയനിവാരണം നടത്തുവാനും മികച്ച ചിത്രങ്ങൾ എടുക്കുവാനും കഴിഞ്ഞു.
അയർലന്റിൽ സന്ദർശനത്തിനെത്തിയ കേരളത്തിലെ ആദ്യകാല സ്റ്റുഡിയോ ഫോട്ടോഗ്രാഫർമാരിലൊരാളായ വർഗ്ഗീസ് എബ്രഹാം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് പുത്തൻതലമുറയിലെ ക്യാമറപ്രേമികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പത്തനം തിട്ടയിലെ വർഗ്ഗീസ് ബ്രദേഴ്സ് എന്ന സ്റ്റുഡിയോയുടെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ അരനൂറ്റാണ്ടുകാലത്തെ ഫോട്ടോഗ്രാഫി അനുഭവങ്ങൾ എല്ലാവർക്കും വിസ്മയമായി.
രാവിലെ മുതൽ വൈകീട്ട് 6 വരെയുള്ള ചർച്ചകളിലും ഫോട്ടോ നടത്തത്തിലും സജീവമായി പങ്കുചേർന്ന എല്ലാവരും പുത്തനറിവുകളോടെയാണ് തിരിച്ചുപോയത്.
Please e-mail us at kazhchaireland@gmail.com

Thursday, 7 July 2011
മലയാളി ഫോട്ടോ കൂട്ടായ്മ
ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഉണര്‍വ്വേകിയ മലയാളി കൂട്ടായ്മ.
ഡബ്ളിന്‍: ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ളവര്‍ക്ക് കൂടുതല്‍ ഉണര്‍വ്വും,വിജ്ഞാനപ്രദവുമായ അയര്‍ലണ്‍്ടിലെ പുതിയ മലയാളി കൂട്ടായ്മ ശ്രദ്ധേയമായി. ഇന്നലെ ഫീനിക്സ് പാര്‍ക്കിന് സമീപമുള്ള നെപ്ട}ണ്‍ റോവിംഗ് ക്ളബ്ബില്‍ വച്ച് നടന്ന ആദ്യകൂട്ടായമയില്‍ 30ഓളം പേര്‍ പങ്കെടുത്തു. ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാനും, തുറന്ന ചര്‍ച്ചകള്‍ക്കും വേദിയായത് പ്രവാസിമലയാളികള്‍ക്ക് വേറിട്ട ഒരനുഭവമായി. ക്യാമറാകളെക്കുറിച്ചും ,അനുബന്ധ ഉപകരണങ്ങളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയുകയും അതിലൂടെ മികച്ച ചിത്രങ്ങളെടുക്കുവാന്‍ ഇത്തരം വേദികള്‍ സഹായകരമാകുമെന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തദവസരത്തില്‍ ഫോട്ടോഗ്രാഫര്‍മാരായ സചിന്‍ പോളശ്ശേരി, ഷൈജു ലൈവ്, കെ.ആര്‍. അനില്‍ കുമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു. ഈ കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും പങ്കെടുത്തവര്‍ വാഗ്ദാനം ചെയ്യുകയും ഒപ്പം ഈ സംരഭത്തിന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നവരെ അഭിനന്ദിയ്ക്കുകയും ചെയ്തു. തുടര്‍ പരിപാടികളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ തന്നെ അറിയിയ്ക്കുന്നതാണ്

Subscribe to:
Comments (Atom)