അയർലന്റിലെ ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ള മലയാളികളുടെ കൂടിച്ചേരൽ ഫീനിക്സ് പാർക്കിൽ വെച്ച് ആഗസ്റ്റ് 7 ന് നടന്നു. മനോഹരമായിരുന്ന കാലാവസ്ഥ എല്ലാവരും നന്നായിത്തന്നെ വിനിയോഗിച്ചു.
ക്യാമറയുടെ അടിസ്ഥാനപരമായ ചില സാങ്കേതിക വശങ്ങളെക്കുറിച്ച് ഫോട്ടോഗ്രാഫർ കെ.ആർ. അനിൽകുമാർ വിശദീകരിയ്ക്കുകയുണ്ടായി. അതിനുശേഷം നടത്തിയ ഫോട്ടോ നടത്തത്തിൽ എല്ലാവർക്കും പരസ്പരം സംശയനിവാരണം നടത്തുവാനും മികച്ച ചിത്രങ്ങൾ എടുക്കുവാനും കഴിഞ്ഞു.
അയർലന്റിൽ സന്ദർശനത്തിനെത്തിയ കേരളത്തിലെ ആദ്യകാല സ്റ്റുഡിയോ ഫോട്ടോഗ്രാഫർമാരിലൊരാളായ വർഗ്ഗീസ് എബ്രഹാം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് പുത്തൻതലമുറയിലെ ക്യാമറപ്രേമികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പത്തനം തിട്ടയിലെ വർഗ്ഗീസ് ബ്രദേഴ്സ് എന്ന സ്റ്റുഡിയോയുടെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ അരനൂറ്റാണ്ടുകാലത്തെ ഫോട്ടോഗ്രാഫി അനുഭവങ്ങൾ എല്ലാവർക്കും വിസ്മയമായി.
രാവിലെ മുതൽ വൈകീട്ട് 6 വരെയുള്ള ചർച്ചകളിലും ഫോട്ടോ നടത്തത്തിലും സജീവമായി പങ്കുചേർന്ന എല്ലാവരും പുത്തനറിവുകളോടെയാണ് തിരിച്ചുപോയത്.
Please e-mail us at kazhchaireland@gmail.com

No comments:
Post a Comment